മാവേലിക്കര: യുദ്ധം ചെയ്യുകയും പിടിച്ചടക്കുകയും ചെയ്യുന്നത് തങ്ങളുടെ അവകാശമാണെന്ന് കരുതുന്നവരാണ് ലോകത്തെ അശാന്തിക്കു കാരണക്കാരെന്നും യുദ്ധം കാരണം ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരുന്നില്ലെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയര്മാന് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മാനവിക ദര്‍ശനവേദി മാവേലിക്കരയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘടനാ ചെയര്മാന് ജേക്കബ് ഉമ്മന്‍ അധ്യക്ഷത വഹിച്ചു. മാവേലിക്കര ജുമാമസ്ജിദ് ഇമാം അബ്ദുല്‍ സത്താര്‍ മൗലവി ലോഗോ പ്രകാശനം നടത്തി. കണ്ണമ്മൂല വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. കുരുവിള ജോര്‍ജ് പതാക കൈമാറി. സംഘടന രക്ഷാധികാരി പ്രഫ.എ.വി. ഇട്ടി കര്‍മ പരിപാടികളുടെ പ്രഖ്യാപനം നടത്തി. പ്രഫ.ഡോ. മാമ്മന്‍ വര്‍ക്കി, ഡോ. പ്രദീപ് ഇറവങ്കര, പി.ജെ. ആന്റണി, ടി.കെ. റോയി കുര്യന്, ലൈല ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.